കുമ്പളങ്ങി നൈറ്റ്‌സ്’ സംവിധാനം ചെയ്യുന്നത് താനല്ലെന്ന് വ്യക്തമാക്കി ദിലീഷ് പോത്തന്‍

dileesh-pothan

കുമ്പളങ്ങി നൈറ്റ്‌സ്’ സംവിധാനം ചെയ്യുന്നത് താനല്ലെന്ന് ദിലീഷ് പോത്തന്‍.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ ആ വാര്‍ത്ത ദിലീഷ് പോത്തന്‍ തന്നെ നിഷേധിച്ചിരിക്കുകയാണ്.

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സിനിമ സംവിധാനം ചെയ്യുന്നത് തന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മധു സി.നാരായണനാണെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു.

ശ്യാം പുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നത്. ഫഹദും ശ്യാമും താനും ചേര്‍ന്നാണ് സിനിമയ്ക്ക് പണം മുടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ താന്‍ പുതിയൊരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്നും അതിന്റെ കഥയും ആശയവും സംബന്ധിച്ച അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

Top