വിജയജോഡികള്‍ വീണ്ടും ; പുതിയ ചിത്രത്തില്‍ ഫഹദും സുരാജും ഒന്നിക്കുന്നു

fahad and suraj

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന വിജയ സിനിമയിലൂടെ ഒരുമിച്ചെത്തി പ്രേക്ഷകരുടെ പ്രിയ ജോഡികളായിമാറിയ ഫഹദും, സുരാജും വീണ്ടും ഒന്നിക്കുന്നു. വില്ലന്‍ എന്ന സിനിമയ്ക്കു ശേഷം ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഈ താരജോഡികള്‍ ഒരുമിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് ഈ സിനിമയ്ക്കും കഥയൊരുക്കുന്നത്. ഉണ്ണികൃഷ്ണനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ രചിക്കുക. ചിത്രത്തിലെ നായികയേയും മറ്റ് താരങ്ങളെയും, കൂടാതെ സിനിമയുടെ പേരും ഇത് വരെ തീരുമാനിച്ചിട്ടില്ല. മേയ് മാസത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷനുകള്‍ കാന്തല്ലൂര്‍ , മറയൂര്‍,കൊച്ചി, കാശി എന്നിവിടങ്ങളാണ്

Top