ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

Dileep

കൊച്ചി: നടന്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി

നടി ആക്രമിക്കപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ദിലീപിന്റെ ഹോട്ടല്‍ ശൃംഖലയായ ദേ പൂട്ടിന്റെ ദുബായ് ശാഖ ഉദ്ഘാടനത്തിന് പോവാനാണ് അനുമതി തേടിയിരുന്നത്.

ഈ മാസം ഇരുപത്തിയൊന്‍പതിനാണ് ദേ പുട്ടിന്റെ ദുബായ് ശാഖ ഉദ്ഘാടനം.

കേസില്‍ റിമാന്റില്‍ ആലുവ സബ്ജയില്‍ കഴിയുകയായിരുന്ന ദിലീപിന് കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിയതോടെ താരത്തിന്റെ പാസ്‌പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Top