ദിലീപിന്റെ അറസ്റ്റ് ; ഭരണ പ്രമുഖനെ കാണാൻ നടിയെ സഹായിച്ചത് സൂപ്പർ സ്റ്റാറിന്റെ സിഎ ?

IMG-20170712-WA003

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ മെഗാസ്റ്റാറിന്റെ സഹായം ദിലീപിന് ലഭിക്കാതിരിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച നടി കൂട്ടുപിടിച്ചത് താരരാജാവിനെയോ ?

ഈ സൂപ്പര്‍ താരത്തിന്റെ തലസ്ഥാനത്തെ അടുപ്പക്കാരനായ ചാര്‍ട്ടഡ് അക്കൗണ്ടന്റിനൊപ്പം ഭരണ പ്രമുഖനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടതാണ് അന്വേഷണത്തില്‍ ട്വിസ്റ്റ് ഉണ്ടാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

പൊലീസ് അന്വേഷണങ്ങള്‍ നിഷ്പക്ഷമായി പോകണമെന്ന നിര്‍ബന്ധമുള്ള ഭരണ പ്രമുഖന് മുന്നില്‍ ദിലീപിനെതിരായ നിരവധി ആക്ഷേപങ്ങള്‍ നടി നിരത്തിയതോടെ ഭരണ തലപ്പത്ത് നിന്നു തന്നെ തെളിവുണ്ടെങ്കില്‍ അറസ്റ്റിലേക്ക് കടക്കാമെന്ന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

തനിക്ക് വ്യക്തിപരമായി അറിയാവുന്ന വിവരങ്ങള്‍ പിന്നീട് അന്വേഷണ സംഘത്തിന് ഇതേ നടി തന്നെ കൈമാറുകയും ചെയ്തു.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യമുണ്ടെന്ന് സ്ഥാപിക്കാന്‍ അന്വേഷണ സംഘത്തിന് സഹായകരമായത് ഈ മൊഴിയാണ്.

നിലവില്‍ താര രാജാവിനോടൊപ്പം ബിഗ് ബഡ്ജറ്റ് സിനിമയില്‍ അഭിനയിച്ച് വരുന്ന നടി ‘അവസരം’ കിട്ടിയപ്പോള്‍ ദിലീപിനെ കുരുക്കാന്‍ കൂട്ടുനിന്നതില്‍ ദിലീപിന്റെ സഹപ്രവര്‍ത്തകര്‍ മാത്രമല്ല വീട്ടുകാരും കടുത്ത രോഷത്തിലാണ്.

ദിലീപ് നിരപരാധിത്വം തെളിയിച്ച് യഥാര്‍ത്ഥ ഗൂഢാലോചന പുറത്ത് കൊണ്ടുവരിക തന്നെ ചെയ്യുമെന്നാണ് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നത്.

ഇതിനിടെ ദിലീപിനെ അറസ്റ്റ് ചെയ്തത് വേണ്ടത്ര തെളിവ് ശേഖരിക്കാതെയായിരുന്നു എന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

പൊലീസ് തലപ്പത്തെ നിര്‍ദ്ദേശം നടപ്പാക്കാന്‍ അന്വേഷണ സംഘം നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവത്രെ.Related posts

Back to top