ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്.

ഓണത്തിനു ശേഷം വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിക്കും.

മുമ്പ് ഹൈക്കോടതി രണ്ട് തവണയും സെഷന്‍സ് കോടതി ഒരു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

അതേസമയം, 50 ദിവസത്തിലധികമായി ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഇന്നലെ ആലുവ സബ് ജയിലില്‍ എത്തിയിരുന്നു.

Top