നടിയെ ആക്രമിച്ച കേസ് ; ദിലീപ് കോടതിയിലെത്തി കേസ് രേഖകള്‍ പരിശോധിച്ചു

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കോടതിയിലെത്തി കേസ് രേഖകള്‍ പരിശോധിച്ചു.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അഭിഭാഷകനുമായെത്തിയാണ് ദിലീപ് കേസ് രേഖകള്‍ പരിശോധിച്ചത്.

മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ദിലീപ് രേഖകള്‍ പരിശോധിച്ചത്. കേസ് രേഖകള്‍ പരിശോധിക്കണമെന്ന് കോടതിയില്‍ ദിലീപ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ നടിയുമായി ബന്ധപ്പെട്ട രേഖകള്‍ കാണിക്കരുതെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു.

ഡിസംബര്‍ 19ന് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ദിലീപിന് സമന്‍സ് അയച്ചിരുന്നു.

കേസില്‍ ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചതിനെ തുടര്‍ന്നാണ് സമന്‍സ് അയച്ചത്.

കഴിഞ്ഞ മാസം 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രത്തിന്റെ പകര്‍പ്പ് കേസിലെ പ്രതികള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെ ഏഴു പേരെ പ്രതിയാക്കി നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Top