ക്രൂരനാക്കി ചിത്രീകരിച്ചവർ ഈ വീഡിയോ ഒന്നു കാണണമെന്ന് ദിലീപ് ആരാധകർ

dileep

ടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് അഴിക്കുള്ളിലായ ദിലീപിന് ഇപ്പോഴും ജനങ്ങള്‍ക്കിടയിലുള്ള ആരാധന വെളിവാക്കുന്ന വീഡിയോ പുറത്ത്.

നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദിലീപിനൊപ്പം ചേര്‍ന്ന് സെല്‍ഫി ഫോട്ടോയെടുക്കാന്‍ സ്ത്രീകളും വൃദ്ധരും, കുട്ടികളും കാണിക്കുന്ന തിരക്കാണ് ദൃശ്യത്തിലുള്ളത്. ദിലീപിന്റെ തോളില്‍ തട്ടി തലോടാനും സംസാരിക്കാനും പലരും മുന്നോട്ട് വന്നു.

dileep

കാക്കി പ്രതിചേര്‍ത്താലും തുറങ്കിലടച്ചാലും ,ആരൊക്കെ ചതിച്ചാലും ചാനലുകള്‍ വിചാരണ നടത്തിയാലും ജനകീയ കോടതിയില്‍ ദിലീപ് നിരപരാധിയാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹം പങ്കെടുക്കുന്ന ഓരോ ചടങ്ങിലേയും ആള്‍ക്കൂട്ടമെന്ന് ദിലീപ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

dileep

തൂവെള്ള നിറത്തിലുള്ള പോര്‍ഷ്യേ കാറില്‍ വെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞാണ് ദിലീപ് വിവാഹ ചടങ്ങിനെത്തിയത്. എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിയെടുത്ത് വധൂവരന്‍മാര്‍ക്ക് ആശംസകളും നേര്‍ന്നാണ് ദിലീപ് അവിടെ നിന്നും മടങ്ങിയത്.

മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയെയാണ് ബിബിന്‍ ജീവിതസഖിയാക്കിയത്. കറുത്തേടം സെന്റ് ജോര്‍ജ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ബിബിന്‍ പ്രേക്ഷരുടെ പ്രിയങ്കരനായ തിരക്കഥാകൃത്തായത്. രണ്ട് ചിത്രങ്ങളിലും ബിബിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ഉണ്ടായിരുന്നു. ഇരുവരുടെയും കൂട്ടുകെട്ട് പ്രേഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ദിലീപിന്റെ ഉറ്റസുഹൃത്ത് നാദിര്‍ഷയാണ് അമര്‍ അക്ബര്‍ അന്തോണിയും കട്ടപ്പനയിലെ ഋത്വിക്ക് റോഷനും സംവിധാനം ചെയ്തത്. കട്ടപ്പനയിലെ ഋത്വിക്ക് റോഷനില്‍ തിരക്കഥാകൃത്ത് കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു നായകന്‍. ഷാഫി സംവിധാനം ചെയ്യുന്ന ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെ ബിബിനും ഇപ്പോള്‍ അഭിനയത്തിലേയ്ക്ക് ചുവട് വെയ്ക്കുകയാണ്.

Top