പറയാനുള്ള മറുപടി സിനിമയുടെ ടീസര്‍ വഴി നല്‍കി ദിലീപ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊച്ചി: ദിലീപിന്റെ രാമലീല സിനിമയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

കേസും വിവാദങ്ങളൊന്നും ദിലീപിന്റെ താരപരിവേഷത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായി ടീസറിന് ലഭിച്ച വരവേല്‍പ്പ്.

മുഖ്യധാരാ മാധ്യമങ്ങള്‍ ദിലീപിനോടെന്ന പോലെ സിനിമയോടും മുഖം തിരിച്ചിട്ടും ടീസര്‍ വൈറലായത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആവേശമായിട്ടുണ്ട്.

ടീസറില്‍ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച കിടിലന്‍ ഡയലോഗുണ്ട്.

സഹതാരമായ മുകേഷ് ‘പ്രതിയാരാണെന്ന് തെളിവുകള്‍ തീരുമാനിക്കുമെന്ന് പറഞ്ഞപ്പോള്‍ ദിലീപിന്റേതായി ഇടിവെട്ട് പോലെ വന്നു സൂപ്പര്‍ ഡയലോഗ് ‘ എന്നെ പ്രതിയാക്കണമെന്ന് ആരോ തീരുമാനിച്ചത് പോലെ ‘ എന്ന്.

ഈ ഡയലോഗ് ദിലീപിനെതിരെ ഇപ്പോള്‍ വാളോങ്ങുന്നവര്‍ക്കെതിരെയുള്ള ശക്തമായ മറുപടിയായിട്ടാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രാമലീലയുടെ ടീസര്‍ തരംഗമുയര്‍ത്തിയിരിക്കുന്നത്.

തന്നെയും തന്റെ സിനിമയേയും തകര്‍ക്കാനാണ് കള്ള കേസില്‍ കുരുക്കിയിരിക്കുന്നതെന്ന ദിലീപിന്റെ ആരോപണം പ്രേക്ഷകര്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ സിനിമ സൂപ്പര്‍ ഹിറ്റാകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Top