പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം പുനരാരംഭിച്ചു ; ചിത്രം ത്രീഡിയില്‍

prof dinken

കെ രാമചന്ദ്രബാബു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ ദിലീപ് ജോയിന്‍ ചെയ്തു. തന്റെ ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് ഇക്കാര്യം ദിലീപ് അറിയിച്ചത്.

തിരുവനന്തപുരം പ്രധാന ലൊക്കേഷനായി ചിത്രീകരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റാഫിയാണ്. ദിലീപ് മജീഷ്യന്റെ വേഷത്തില്‍ എത്തുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. നേരത്തേ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ദിലീപിന്റെ ജയില്‍ വാസത്തെ തുടര്‍ന്ന് മുന്നോട്ടുപോകാനാകാതെ പ്രതിസന്ധിയിലാകുകയായിരുന്നു.

Top