ദിലീപ് സംവിധായകനാകുന്നു; ആദ്യ ചിത്രത്തില്‍ നായകനായി മമ്മൂട്ടി എത്തും

dileep mammootty

ലയാളികളുടെ ജനപ്രിയ നായകന്‍ ദിലീപ് സംവിധാനത്തിലേക്ക്. ചിത്രത്തില്‍ നായകനായി എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനായി പ്രശസ്ത തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസും വീണ്ടും ഒന്നിക്കുകയാണ്.

മമ്മൂട്ടിയുടെ എക്കാലത്തെയും മാസ് ചിത്രമായി ഈ പ്രൊജക്ടിനെ മാറ്റാനാണ് പദ്ധതി. ചിത്രത്തിലെ ഗാനങ്ങള്‍ രചിക്കുന്നതും സംഗീതം നല്‍കുന്നതും നാദിര്‍ഷയായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Top