നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റപത്രം ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് പൊലീസ് കോടതിയില്‍

dileep

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് പൊലീസ്.

അനുബന്ധ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് പോലീസിന്റെ വിശദീകരണം.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് ഈ മാസം 8 ന് പരിഗണിക്കാനായി മാറ്റി.

കുറ്റപത്രം കോടതി പരിഗണിക്കുന്നതിന് മുന്‍പ് മാധ്യമങ്ങളില്‍ വന്നു എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപ് ഹര്‍ജി നല്‍കിയത്.

പൊലീസ് മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയതാണെന്നായിരുന്നു ദിലീപിന്റെ ആരോപണം.

ദിലീപിന്റെ ആരോപണത്തില്‍ പെരുമ്പാവൂര്‍ സിഐയോട് കോടതി വിശദീകരണം തേടിയിരുന്നു.

Top