വ്യത്യസ്ത സ്‌പോര്‍ട്ടി ലുക്ക് ; ജനപ്രിയ നിരയിലേക്ക് കുതിച്ച് വിറ്റാര ബ്രെസ

ഴിഞ്ഞ വര്‍ഷം നിരത്തിലെത്തിയ വിറ്റാര ബ്രെസ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ജനപ്രിയ നിരയിലേക്ക് കുതിച്ച് കയറിയത്.

പതിവ് മാരുതി മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്‌പോര്‍ട്ടി ലുക്ക് ബ്രെസയെ എളുപ്പത്തില്‍ മുന്‍നിരയിലെത്തിച്ചു.

ഏകദേശം ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം പെട്രോള്‍ എഞ്ചിനില്‍ വിറ്റാര ബ്രെസ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി.

ദീപവലി ഉത്സവ വിപണി ലക്ഷ്യമിട്ടായിരിക്കും പെട്രോള്‍ ബ്രെസ പുറത്തിങ്ങുക.

അടുത്തിടെ അവതരിച്ച ബലേനോ RSല്‍ നല്‍കിയ അതേ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനിലാണ് ഇവന്‍ നിരത്തിലെത്തുക.100 ബിഎച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കുമേകുന്നതാകും ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്‍. 1.2 ലിറ്റര്‍ എഞ്ചിനും ഉള്‍പ്പെടുത്തിയേക്കും. 83 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കുമേകും ഈ എഞ്ചിന്‍.

നാളിതുവരെ ഏകദേശം രണ്ടു ലക്ഷത്തിലേറെ ബുക്കിങ്ങുകളാണ് കോംപാക്ട് എസ്.യു.വി ബ്രെസയ്ക്ക് ലഭിച്ചത്. നിലവില്‍ 68 മാസമാണ് വാഹനത്തിന്റെ വെയ്റ്റിങ് പിരീഡ്.

710 ലക്ഷത്തിനുള്ളിലാകും പെട്രോള്‍ ബ്രെസയുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.

Top