ഇനി സിക്‌സറുകള്‍ അടിക്കുമോയെന്ന യുവിയുടെ ചോദ്യത്തിന് മറുപടിയുമായി ധോണി രംഗത്ത്

doni

നായകനായി അവസാന മത്സരം കളിച്ച എംഎസ് ധോണിയുമായി യുവരാജ് സിങ് നടത്തിയ അഭിമുഖം വൈറലാകുന്നു. നായക സ്ഥാനം നല്‍കിയ സമ്മര്‍ദങ്ങള്‍ ഒഴിഞ്ഞതിനാല്‍ ഇനി പഴയ പോലെ സിക്‌സറുകള്‍ അടിക്കുമോ എന്നായിരുന്നു യുവിയുടെ ഒരു ചോദ്യം.

എന്നാല്‍ തന്റെ ശക്തി സ്ഥലങ്ങളിലേക്ക് ബൗളര്‍മാര്‍ പന്തെറിയുകയും സന്ദര്‍ഭം അനുയോജ്യമാകുകയും ചെയ്താല്‍ സിക്‌സറുകള്‍ ഇനിയും അടിക്കുമെന്നായിരുന്നു ധോണിയുടെ മറുപടി.

ഇന്ത്യന്‍ നായകനെന്ന നിലയിലുള്ള യാത്ര മനോഹരവും അനുഭവ സമ്പന്നവുമായിരുന്നു താങ്കളെപ്പോലെയുള്ള കളിക്കാരുടെ സാന്നിദ്ധ്യം എന്റെ ജോലി എളുപ്പമാക്കി.

കളത്തിലെ പത്തു വര്‍ഷങ്ങള്‍ ഞാന്‍ തികച്ചും ആസ്വദിച്ചു. ഇനി കാത്തിരിക്കുന്ന നാളുകളും ആസ്വദിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ധോണി പറഞ്ഞു .Related posts

Back to top