വിജയ ചരിത്രം കുറിക്കാന്‍ ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ട് ; വ്യത്യസ്ത വേഷത്തില്‍ ജനപ്രീയനായകന്‍

ലയാള ചലചിത്ര ലോകത്ത് വ്യത്യസ്ത വേഷങ്ങള്‍ അനായാസമായി പ്രക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന നായകനാണ് ദിലീപ്.

മായാമോഹിനി, ചാന്ത്‌പൊട്ട്, കുഞ്ഞിക്കൂനന്‍, തുടങ്ങിയ ജനപ്രീയ നായകന്റെ മെയ്ക്ക് ഓവറുകളെല്ലാം ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്.

നാദിര്‍ഷയുടെ സംവിധാനത്തില്‍ വീണ്ടും മറ്റൊരു വ്യത്യസ്ത ലുക്കില്‍ എത്തുകയാണ് ദിലീപ്.വേഷത്തില്‍ മാത്രമല്ല ശാരീരികമായും മാറ്റത്തിന് ഒരുങ്ങുകയാണ് താരം.

സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുമ്പോള്‍ വന്‍ വിജയമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

ദിലീപ് ഇപ്പോള്‍ അഭിയിച്ചുകൊണ്ടിരിക്കുന്ന ‘പ്രഫസര്‍ ഡിങ്കന്‍’ ‘കുമാരസംഭവം’ എന്നീ സിനിമകളുടെ ചിത്രീകരണത്തിന് ശേഷം നാദിര്‍ഷയുടെ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങും.

രാഷ്ട്രീയ പ്രവര്‍ത്തകനായെത്തുന്ന ‘രാമലീല’യാണ് ദിലീപിന്റെ റിലീസ് ചെയ്യുന്ന അടുത്ത ചിത്രം.

Top