ധനുഷ് – എസ് തനു ടീം വീണ്ടും ഒന്നിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

S THANU

മാസങ്ങള്‍ക്കു ശേഷം ധനുഷിന്റെ പുതിയ ചിത്രമായ എന്നൈ നോക്കി പായും തോട്ടായുടെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചിരുന്നു. റൊമാന്റിക് ത്രില്ലറായ ചിത്രം ഗൗതം മേനോനാണ് സംവിധാനം ചെയ്യുന്നത്.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ധനുഷ് സീനിയര്‍ പ്രൊഡ്യൂസര്‍ കാലൈപുലി എസ് തനുവുമായി പുതിയ ചിത്രത്തിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന് പേരിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ധനുഷിന്റെ ആക്ഷന്‍ ഡ്രാമ ചിത്രം ‘വിഐപി 2’വിന്റെ വിതരണം എസ് തനുവായിരുന്നു.

ധനുഷിന്റെ ഒരുപിടി ചിത്രങ്ങളാണ് ഈ വര്‍ഷം റിലീസിനിരിക്കുന്നത്. നാഷണല്‍ അവാര്‍ഡ് ജേതാവ് വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങിയ ‘വാടാ ചെന്നൈ’ ഈ സെപ്റ്റംബറില്‍ റിലീസ് ചെയ്‌തേക്കും. ബാലാജി മോഹന്റെ സംവിധാനത്തിലുള്ള ഗ്യാങ്‌സ്റ്റര്‍ കോമഡി ചിത്രം ‘മാരി 2’ഉം റിലീസിനൊരുങ്ങുകയാണ്.

Top