dhanush could not under the laser treatment :news lies

ചെന്നൈ: ദമ്പതികള്‍ അവകാശപ്പെടുന്ന അടയാളങ്ങള്‍ ധനുഷ് ലേസര്‍ ചികിത്സ വഴി മായ്ച്ചു കളഞ്ഞുവെന്ന തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ടുകള്‍.

കോടതിയുടെ ഉത്തരവ് അനുസരിച്ച് മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എംആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ദേഹ പരിശോധനയിലാണ് ദമ്പതികള്‍ അവകാശപ്പെടുന്ന അടയാളങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയത്.

ശസ്ത്രക്രിയയിലൂടെ ധനുഷ് അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടാകും എന്ന ആരോപണത്തിലും കഴമ്പില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണ് മേലൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നത്.

ധനുഷ് മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും പ്രായംചെന്ന തങ്ങളുടെ ചെലവിലേക്ക് പ്രതിമാസം 65,000 രൂപ വീതം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കി. ഇതിനുശേഷമാണ് കോടതി ധനുഷിന്റെ ദേഹത്ത് പരിശോധന നടത്തണമെന്ന് ഉത്തരവിട്ടത്. ഈ പരിശോധനയില്‍ ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചതായി തെളിഞ്ഞെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.

കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് 27ലേക്കു മാറ്റിയിരിക്കുകയാണ്.

Top