ജാന്‍വി- ഇഷാന്‍ ചിത്രം ധടക്കിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

dhadak

ബോളിവുഡ് താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റ ചിത്രം ധടക്കിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. ശശാങ്ക് ഖൈയ്ത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാനാണ് നായകന്‍. ഏറെ നിരൂപക ശ്രദ്ധയും ബോക്സ്ഓഫീസ് വിജയവും കൈവരിച്ച മറാഠി ചിത്രം സയ്റാത്തിന്റെ ഹിന്ദി റീമേക്ക് ആണ് ധടക്. കരണ്‍ ജോഹര്‍ ആണ് ധടക്കിന്റെ നിര്‍മാണം.

അജയ് -അതുല്‍ സംഗീതം കൊടുത്തിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അമിതാബ് ഭട്ടാചാര്യയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ശ്രേയാ ഘോഷാലും അജയ് ഗോഗാവാലെയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനരംഗങ്ങളില്‍ അതിസുന്ദരിയായാണ് ജാന്‍വി എത്തുന്നത്. ജൂലൈ 20 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Top