പുതുവൈപ്പ് സമരം : ഡിസിപി യതീഷ് ചന്ദ്രയുടെ നടപടി ശരിവച്ച് ഡിജിപി ടി.പി.സെന്‍കുമാര്‍

കൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ നടന്ന സമരത്തില്‍ ഡിസിപി യതീഷ് ചന്ദ്രയുടെ നടപടി ശരിവച്ച് സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍.

പുതുവൈപ്പിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ മുഴുവന്‍ താന്‍ കണ്ടെന്നും അപാകതയൊന്നും തോന്നിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സമരക്കാരെ നീക്കിയത്. മാധ്യമങ്ങളാണ് തെറ്റായ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന മന്ത്രിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തിയാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കി.

പ്രധാന മന്ത്രിക്ക് കൊച്ചിയില്‍ തീവ്രവാദഭീഷണിയുണ്ടായിരുന്നു, സമരക്കാര്‍ പ്രതിഷേധിച്ചത് വാഹനവ്യൂഹം പോകേണ്ട വഴിയിലാണ്, ക്രമസമാധാന പ്രശ്‌നം ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നും ഡിസിപി പറഞ്ഞു. ഇതു സംബന്ധിച്ച ദൃശ്യങ്ങളും ഡിസിപി ഡിജിപിക്ക് കൈമാറിയിരുന്നു.

പൊലീസ് നടപടിയില്‍ വിശദീകരണത്തിനായി ഡിസിപി യതീഷ് ചന്ദ്രയെ ഡിജിപി വിളിച്ചു വരുത്തിയിരുന്നു. ഡിസിപിക്കെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമായതിന് പിന്നാലെയായിരുന്നു നടപടി.

Top