വീടുകളില്‍ കറുത്ത സ്റ്റിക്കര്‍: തെറ്റായ വിവരം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് ഡിജിപി

കോഴിക്കോട്: വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച് ഭിക്ഷാടകര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നു എന്ന അഭ്യൂഹം പരത്തുന്നതിനെതിരെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് ഡി.ജി.പി സര്‍ക്കുലറിലൂടെ അറിയിച്ചു.

ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ പരിഭ്രാന്തരാകുന്നതിന് വഴിവെച്ചിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. സമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനായി കുറച്ചാളുകള്‍ മന:പൂര്‍വ്വം ശ്രമിക്കുന്നതായും ഡി.ജി.പി പറഞ്ഞു.

സംശയകരമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ ഉടനെ പൊലീസില്‍ വിവരമറിയിക്കുകയാണ് വേണ്ടെതന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

Top