ബഹ്‌റൈനിലെ വികസനത്തില്‍ സ്ത്രീകളുടെ പങ്ക് മെച്ചപ്പെട്ടതാണ്: സിസിള്‍ ലോങ്കി

Cecile-Longe

മനാമ: ബഹ്‌റൈനിലെ വികസനത്തില്‍ സ്ത്രീകളുടെ പങ്ക് മെച്ചപ്പെട്ടതാണെന്ന് ബഹ്‌റൈനിലെ ഫ്രാന്‍സ് അംബാസിഡര്‍ സിസിള്‍ ലോങ്കി.

ഫ്രാന്‍സ് ദേശീയ ദിനത്തിന്റെ ഭാഗമായി എംബസിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഭരണാധികാരത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും രാജപത്‌നിയും ബഹ്‌റൈന്‍ വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്‌സണുമായ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫയുടെ കീഴിലുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഇതിന് ശക്തമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്ക് വഹിക്കാന്‍ സാധിച്ചാല്‍ അത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും സാമ്പത്തിക, സാംസ്‌കാരിക, വാണിജ്യ മേഖലകളിലടക്കം ബഹ്‌റൈനുമായി ശക്തമായ ബന്ധമാണ് ഫ്രാന്‍സിനുള്ളതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്നും സിസിള്‍ ലോങ്കി കൂട്ടിച്ചേര്‍ത്തു.

Top