depend kifby for more development projects thomas issac

Thomas-Issac

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നികുതിവരുമാനം നോട്ടുപിന്‍വലിക്കല്‍ മൂലം കുറഞ്ഞതിനാല്‍ വികസനപദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ കിഫ്ബിയെ കൂടുതല്‍ ആശ്രയിച്ചായിരിക്കും ബജറ്റെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാനസൗകര്യവികസനത്തിനുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും. ഇതിനായി കിഫ്ബിയെ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

12000 കോടിരൂപയുടെ മാന്ദ്യവിരുദ്ധപാക്കേജായിരുന്നു കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 4400 കോടിരൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ ആദ്യ ബോര്‍ഡ് യോഗം അനുമതി നല്‍കി. ബജറ്റിന് പിന്നാലെ രണ്ടാമത്തെ യോഗം ചേരും. 11000 കോടിയോളം രൂപയുടെ പദ്ധതികളാണ് പരിഗണിക്കുന്നത്. ഈ പദ്ധതികള്‍ക്കുള്ള പണം കണ്ടെത്തേണ്ട സമയമാകുമ്പോഴേക്കും കിഫ്ബിയെ ശക്തമായ ധനകാര്യസ്ഥാപനമാക്കുമെന്നു ധനമന്ത്രി പറഞ്ഞു.

നവംബര്‍ 7ന് കിഫ്ബിയുടെ കീഴില്‍ ആദ്യപദ്ധതിക്ക് അനുമതി നല്‍കിയെങ്കിലും ഇതുവരെ ഒരു രൂപപോലും വായ്പ വഴി സമാഹരിക്കേണ്ടി വന്നിട്ടില്ല. പദ്ധതികള്‍ക്ക് അനുമതി നല്‍കുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്‌തെങ്കിലും ഇതുവരെ ഒരു ബില്ലും പാസാക്കാന്‍ വന്നിട്ടില്ല. അടുത്ത സാമ്പത്തികവര്‍ഷം മാത്രമേ ബില്ലുകള്‍ വന്നു തുടങ്ങൂ. വായ്പയെടുത്താല്‍ പിറ്റേദിവസം മുതല്‍പലിശയടക്കേണ്ടിവരും എന്നതിനാല്‍ ബില്ലുകള്‍ വന്നുതുടങ്ങി അത് അവലോകനം ചെയ്ത ശേഷം മാത്രം കടപ്പത്രമിറക്കാനാണ് തീരുമാനം.

Top