മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പരസ്യ പ്രചാരണ ചുമതല ഡെന്റ്‌സു മീഡിയയ്ക്ക്‌

maruti-suzuki

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പരസ്യ പ്രചാരണ ചുമതല ഇനിമുതല്‍ ഡെന്റ്‌സു മീഡിയയ്ക്ക്. കമ്പനിയുടെ മീഡിയ പ്ലാനിങ്, ബയിങ് ചുമതലകളെല്ലാമാണ് ഡെന്റ്‌സു മീഡിയ ഏപ്രില്‍ മുതല്‍ ഏറ്റെടുക്കുന്നത്.

വിവിധ ഏജന്‍സികളെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തിയ അവതരണത്തിനു ശേഷമാണു മാരുതി സുസുക്കി, ഡെന്റ്‌സുവിനെ തിരഞ്ഞെടുത്തത്. മാരുതി സുസുക്കിയുടെ കോര്‍പറേറ്റ്, വിപണന ശൃംഖല, നെക്‌സ ചാനലുകളുടെയും പരസ്യ ചുമതലയും ഇനി ഡെന്റ്‌സുവിനായിരിക്കും.

ഡെന്റ്‌സു ഏയ്ജിസ് നെറ്റ്‌വര്‍ക്കിന്റെ വിഭാഗങ്ങളായ ഡെന്റ്‌സു ഇംപാക്ടും ഐസോബാറും വിവിധ കമ്പനികള്‍ക്കായി ക്രിയേറ്റീവ്, ഡിജിറ്റല്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്‌മെന്റ് ബിസിനസുകള്‍ ചെയ്ത് വരികയാണ്.

എംഎസ്‌ഐഎല്ലില്‍ നിന്നുള്ള കരാര്‍ കൂടി ലഭിക്കുന്നതോടെ ഡെന്റ്‌സു ഏയ്ജിസ് നെറ്റ്‌വര്‍ക്ക് രാജ്യത്തെ മുന്‍നിര ഇന്റഗ്രേറ്റഡ്, മാര്‍ക്കറ്റിങ് കമ്യണിക്കേഷന്‍ സ്ഥാപനമായി മാറും. തന്ത്രപരമായ വിപണി പങ്കാളിത്തമാണു മാരുതിയും ഡെന്റ്‌സു ഏയ്ജിസ് നെറ്റ്‌വര്‍ക്കുമായുള്ളതെന്നു മാരുതി സുസുക്കി ഇന്ത്യ വൈസ് പ്രസിഡന്റ്(മാര്‍ക്കറ്റിങ്) സഞ്ജീവ് ഹാന്‍ഡ് അഭിപ്രായപ്പെട്ടു. ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള കാര്യക്ഷമതയ്ക്കുമായി കൂട്ടായ പ്രവര്‍ത്തനവുമാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും ഹാന്‍ഡ അറിയിച്ചു.Related posts

Back to top