ഡെന്‍മാര്‍ക്കിന്‍െ പ്രീക്വാര്‍ട്ടര്‍ മോഹം വിദൂരതയില്‍; സമനില പൂട്ടിട്ട് ഓസ്‌ട്രേലിയ

കസാന്‍: കരുത്തരായ ഡെന്‍മാര്‍ക്കിന് സമനില പൂട്ടിട്ട് ഓസ്‌ട്രേലിയ. വിജയിച്ചാല്‍ പ്രീക്വാര്‍ട്ടറില്‍ കടക്കാമെന്ന പ്രതീക്ഷയുമായെത്തിയ ഡെന്‍മാര്‍ക്കിനെ 1-1ന് സമനിലയില്‍ തളച്ചതോടെ ലോകകപ്പില്‍ മുന്നോട്ട് പോവാന്‍ ഓസീസിന് ഊര്‍ജമായി.

കഴിഞ്ഞ കളിയില്‍ പെറുവിനെ എതിരിലാത്ത ഒരു ഗോളിന് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ഡെന്‍മാര്‍ക്ക് കളിക്കാനിറങ്ങിയത്. ഓസ്‌ട്രേലിയയാകട്ടെ പൊരുതി കളിച്ചിട്ടും ഫ്രാന്‍സിനോട് തോറ്റതിന്റെ നിരാശയിലും.

ഏഴാം മിനിറ്റില്‍ തന്നെ ക്രിസ്റ്റ്യന്‍ എറിക്സനിലൂടെ ലീഡ് നേടിയ ഡെന്മാര്‍ക്കിനെ വി.എ.ആറിന്റെ സഹായത്തോടെ ലഭിച്ച പെനല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടിയാണ് ഓസീസ് സമനിലയില്‍ കുരുക്കിയത്. പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മിലി ജെഡിനാക് ഈ ലോകകപ്പിലെ തന്റെ രണ്ടാം ഗോളും കുറിച്ചു.

Top