നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ വളര്‍ച്ചയെ തളര്‍ത്തിയെന്ന് മന്‍മോഹന്‍ സിംഗ്

manmohan-singh

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന്റെ വളര്‍ച്ചയെ തളര്‍ത്തിയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.

പൊതുവ്യയം എന്ന ഒറ്റ എന്‍ജിനിലാണ് സമ്പദ് വ്യവസ്ഥ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ഏല്‍പ്പിച്ച ആഘാതമാണ് ഏറ്റവും ഉത്കണ്ഠ ഉണ്ടാക്കുന്നതെന്നും മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് മന്‍മോഹന്‍ സിംഗ് നോട്ട് അസാധുവാക്കലിനെതിരെ ആഞ്ഞടിച്ചത്.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമാണ് സാമ്പത്തിക വളര്‍ച്ചയില്‍ കുറവ് വന്നത്. ജിവിഎ (ഗ്രോസ് വാല്യു അഡിഷന്‍) എന്ന മാനകമാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ശരിയായ അളവുകോല്‍. ഇത് ഈ സാമ്പത്തിക വര്‍ഷം കുത്തനെ ഇടിഞ്ഞു.

വ്യവസായ മേഖലയില്‍ 2016 മാര്‍ച്ചിലെ 10.7 ശതമാനം വളര്‍ച്ചയില്‍ നിന്ന് 2017 മാര്‍ച്ചില്‍ 3.8 ശതമാനമായി കുറഞ്ഞു. ആളുകളുടെ കൈവശം പണമില്ലാതെ വന്നതോടെ സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ തകര്‍ന്നടിഞ്ഞു.

ഇതിന്റെയെല്ലാം പ്രതിഫലനം രാജ്യത്ത് ജോലികള്‍ സൃഷ്ടിക്കുന്നതില്‍ പ്രതിഫലിക്കുമെന്നും യുവാക്കള്‍ക്ക് ജോലി ലഭിക്കുക എന്നത് ദുഷ്‌കരമായി തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top