നോട്ട് പ്രതിസന്ധി; ഫെബ്രുവരി അവസാനത്തോടെ തീരുമെന്ന് എസ്.ബി.ഐ. റിപ്പോര്‍ട്ട്

cash-supply

രാജ്യം അനുഭവിക്കുന്ന നോട്ട് പ്രതിസന്ധി ഫെബ്രുവരി അവസാനത്തോടെ തീരുമെന്ന് പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. തയ്യാറാക്കിയ റിപ്പോര്‍ട്ട്.

പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ക്ക് പകരം 44 ശതമാനത്തോളം പുതിയ നോട്ടുകള്‍ (6.9 ലക്ഷം കോടി രൂപയുടെ നോട്ട്) ഡിസംബര്‍ 30ഓടെ റിസര്‍വ് ബാങ്ക് നല്‍കിക്കഴിഞ്ഞു. 2017 ഫെബ്രുവരി അവസാനത്തോടെ നോട്ട് വിതരണം സാധാരണ നിലയിലാകുമെന്നും എസ്.ബി.ഐ. വ്യക്തമാക്കുന്നു.

പിന്‍വലിച്ച നോട്ടുകളുടെ 67 ശതമാനം നോട്ടുകളും (10.3 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍) ജനുവരി അവസാനത്തോടെ മാറ്റി നല്‍കാനാകുമെന്നാണ് വിലയിരുത്തല്‍. 8090 ശതമാനം വരെ (12.313.8 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍) നോട്ടുകള്‍ ഫെബ്രുവരി അവസാനത്തോടെയും നല്‍കാനാകും.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് 15.4 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 500,100 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഡിസംബര്‍ 30 വരെ സമയം നല്‍കിയിരുന്നു.Related posts

Back to top