demonitization historic decision; The President, in a speech brushes

pranab

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ തീരുമാനമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

അഴിമതിക്കും കള്ളപ്പണത്തിനും എതിരായ നീക്കം പ്രശംസനീയമാണ്. കറന്‍സിയിതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കും. ഇതിനകം 20 കോടിയിലധികം റുപേ കാര്‍ഡുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. 26 കോടി ജനങ്ങള്‍ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയെന്നും രാഷ്ട്രപതി പറഞ്ഞു.

2.1 കോടി ജനങ്ങള്‍ സ്വമേധയാ എല്‍ പി ജി സബ്‌സിഡി ഉപേക്ഷിച്ചെന്നും രാഷ്ട്രപതി പറഞ്ഞു. പാവപ്പെട്ട 13 ആളുകള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ആരംഭിച്ചു. സ്ത്രീ ശാക്തീകരണത്തിനായി ഫലപ്രദമായ പദ്ധതികള്‍ തുടങ്ങി. വിലക്കയറ്റം തടയാന്‍ കൊണ്ടുവന്ന പദ്ധതികള്‍ ഗുണം ചെയ്തുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.

പാവങ്ങളെ സഹായിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് സര്‍ക്കാരിന്റെ നയം.

യുവാക്കളുടെ നൈപുണ്യ വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് പ്രധാന പരിഗണന. ഇതിനായി 50 അന്തര്‍ദേശീയ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. പ്രധാന്‍ മന്ത്രി മുദ്ര യോജന പദ്ധതി പ്രകാരം രണ്ട് ലക്ഷം കോടി രൂപ വായ്പ വിതരണം ചെയ്തതായും രാഷ്ട്രപതി പറഞ്ഞു.

ധാന്യങ്ങളുടെ വിലക്കയറ്റമാണ് രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളി. കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും താല്‍പര്യം സംരക്ഷിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

ഒളിപിക് ജേതാക്കളായ പി.വി സിന്ധു, സാക്ഷി മാലിക്, ദീപ കര്‍മാക്കര്‍ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.

Top