demonitization-cpm agaist prime minister

KODIYERI

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ പ്രധാനമന്ത്രിയെ പ്രതീകാത്മക വിചാരണചെയ്യുമെന്ന് സിപിഎം. എല്ലാ ജില്ലകളിലും സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം സംസ്ഥാനത്തെ ഗുരുതരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയമാണെ്. മോദി സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.

Top