തമിഴില്‍ നീറ്റ് എഴുതിയവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ; ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

exam

ന്യൂഡല്‍ഹി: തമിഴില്‍ നീറ്റ് പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും അധിക മാര്‍ക്കായി 196 മാര്‍ക്ക് വീതം ഗ്രേസ് മാര്‍ക്കായി നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

പരിഭാഷയില്‍ പിഴവ് സംഭവിച്ചതിനെ തുടര്‍ന്നാണ് തമിഴില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് 196 മാര്‍ക്ക് അധികമായി നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടത്. വിധിയെ ചോദ്യം ചെയ്ത് സിബിഎസ്ഇ യാണ് സുപ്രീം കോടതിയെ സമീപിച്ചത്.

മാത്രമല്ല, മെഡിക്കല്‍ പ്രവോശനത്തിന് രണ്ടാം ഘട്ട കൗണ്‍സിലിംങ് ആരംഭിക്കാന്‍ ആരോഗ്യ മന്ത്രാലയത്തോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരിഹാരം കണ്ടെത്താനും കോടതി നിര്‍ദ്ദേശിച്ചു.

മാര്‍ക്കിനെ സംബന്ധിച്ചുള്ള വിഷയത്തില്‍ നിലവില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യമാണുള്ളതെന്നും സിബിഎസ്ഇ യുടെ ഹര്‍ജിയില്‍ പറയുന്നു.

Top