Delhi Daredevils’ JP Duminy Pulls Out of IPL 2017

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ പത്താം സീസണില്‍ ദക്ഷിണാഫ്രിക്കന്‍ താരവും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമംഗവുമായ ജെ.പി. ഡുമിനി കളിക്കില്ല.

വ്യക്തിപരമായ കാരണങ്ങളാല്‍ താരം പിന്മാറിയെന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഹേമന്ത് ദുവ അറിയിച്ചു. ഡുമിനിക്ക് പകരക്കാരനെ ഉടന്‍ കണ്ടെത്തുമെന്നും ദുവ പറഞ്ഞു.

2014ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് അംഗമായ ഡുമിനി 2015 സീസണില്‍ ടീമിനെ നയിച്ചിരുന്നു.

Top