Delhi CM Arvind Kejriwal is strangely obsessed with me, Robert Vadra writes in Facebook post

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വദ്ര രംഗത്ത്.

തനിക്കെതിരെ അനാവശ്യ ആരോപണങ്ങളുന്നയിക്കുന്ന കെജ്‌രിവാളിന് ധൈര്യമുണ്ടെങ്കില്‍ തന്റെ മുഖത്തു നോക്കി സംസാരിക്കാനാകുമോ എന്ന് വദ്ര ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങളിലൂടെ പലരേയും എന്റെ ശത്രുക്കളാക്കി മാറ്റാനാണ് കെജ്‌രിവാള്‍ ശ്രമിക്കുന്നത്, അദ്ദേഹത്തിന് എന്തു പറയാനാണെങ്കിലും എന്നോടു നേരിട്ടു പറയണമെന്ന് ഞാനപേക്ഷിക്കുകയാണ്, ഡല്‍ഹി മുഖ്യമന്ത്രിക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു.’ വദ്ര ഫേസ്ബുക്കില്‍ എഴുതി.

ദിവസങ്ങള്‍ക്കു മുന്‍പ് കെജ്‌രിവാള്‍ ഡല്‍ഹി നിയമസഭയില്‍ നടത്തിയ പരാമര്‍ശമാണ് വദ്രയെ പ്രകോപിതനാക്കിയത്.’നിങ്ങള്‍ക്ക് സത്യേന്ദര്‍ ജെയ്‌നെ മാത്രമേ അറസ്റ്റു ചെയ്യാന്‍ സാധിക്കൂ. ഷീല ദീക്ഷിതിനെ ഒന്നും ചെയ്യാന്‍ കഴിയില്ല. റോബര്‍ട്ട വദ്രയ്‌ക്കെതിരെ ചെറു വിരലെങ്കിലും അനക്കാന്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് ഞാന്‍ സമ്മതിക്കാം.’ എന്നാണ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞത്.

Top