ഡല്‍ഹിയിലെ വായുമലിനീകരണം അപകടകരമായ നിലയിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: തലസ്ഥാനനഗരിയിലെ വായുമലിനീകരണത്തിന്റെ അളവ് അപകടകരമായ നിലയിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്.

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അനുസരിച്ച് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ പഞ്ചാബി ബാഘ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടിയ രീതിയില്‍ മലിനീകരണം. 740, 466 പോയിന്റ് എന്നിങ്ങനെയാണ് ഈ പ്രദേശങ്ങളിലെ മലിനീകരണ അളവ്.

17 വര്‍ഷത്തിനിടയിലെ സംസ്ഥാനത്തെ ഇപ്പോഴത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ആര്‍ കെ പുരമാവട്ടെ 298 പോയിന്റിലാണ് നില്‍ക്കുന്നത്. 999 മൈക്രോഗ്രാമാണ് ഇപ്പോഴത്തെ മലിനീകരണത്തിന്റെ നിരക്ക്.

മലിനീകരണം കുറയ്ക്കാനായി ദീപാവലിയ്ക്ക് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നു.

ഡല്‍ഹിയില്‍ അനുഭവപ്പെടുന്ന വായു മലിനീകരണം ലോകരാഷ്ട്രങ്ങള്‍ക്കുള്ള സൂചനയാണെന്ന് യുനിസെഫ് നേരത്തെ വ്യക്തമാക്കിയിരുന്നു

Top