ഗ്രൂപ്പുകളിലും വീഡിയോ കോളിംഗ് ; വാട്ട്‌സ് ആപ്പില്‍ പുതിയ അപ്‌ഡേഷന്‍ എത്തുന്നു

whatsapp

ഡിലീറ്റ് ഫോര്‍ എവരി വണിനു ശേഷം വാട്ട്‌സ് ആപ്പില്‍ പുതിയ അപ്‌ഡേഷന്‍ എത്താന്‍ ഒരുങ്ങുന്നു. ഗ്രൂപ്പുകളിലും ഇനി മുതല്‍ വീഡിയോ കോളിംഗ് ചെയ്യുവാനുള്ള സൗകര്യമാണ് പുതിയതായി വാട്ട്‌സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ഇനി മുതല്‍ വാട്ട്‌സ് ആപ്പിന്റെ വോയ്‌സ് കോള്‍ വിന്‍ഡോയില്‍ പുതിയ ബട്ടന്‍ ഉണ്ടാകുന്നതാണ്. ഈ ബട്ടണില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ തന്നെ വീഡിയോ കോളിലേക്ക് മാറാന്‍ സാധിക്കും. ഉടന്‍ തന്നെ മറുപുറത്തുള്ള ആള്‍ക്ക് വീഡിയോ കോളിലേക്ക് മാറാന്‍ തയ്യാറാണോ എന്ന രീതിയില്‍ ഒരു സന്ദേശവുമെത്തും. തുടര്‍ന്ന് അയാളുടെ അനുവാദം ഉണ്ടെങ്കില്‍ വീഡിയോ കോളിലേക്ക് മാറാനും സാധിക്കുന്നതാണ്.

Top