ദീപിക പദുക്കോണ്‍ രണ്ടാമത്;കൂടുതല്‍ ഫോളോവേഴ്‌സുമായി പ്രിയങ്ക മുന്നില്‍

പത്മാവത് സിനിമക്കു ശേഷം സോഷ്യല്‍ മീഡയയില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടിയ നടിയാണ് ദീപിക.22.4 മില്ല്യണ്‍ ഫോളോവോഴ്‌സിനെ ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തമാക്കിയ ദീപികയെ മോസ്റ്റ് ഫോളോവോഡ് അക്കൗണ്ട് അവാര്‍ഡ്‌ നല്‍കാന്‍ തീരുമാനിച്ചെങ്കിലും,22 മില്ല്യണ്‍ ഫോളോവോഴ്‌സുമായി പ്രിയങ്ക ചോപ്ര തൊട്ടു പിന്നാലെയുണ്ടായിരുന്നത് ദീപികക്ക് തിരിച്ചടിയായി.ക്വാന്റിക്കോ എന്ന അമേരിക്കന്‍ പ്രോഗ്രാമിലൂടെയാണ് പ്രിയങ്ക ലോക ശ്രദ്ധപിടിച്ചുപ്പറ്റിയത്.ലോകത്തെ എല്ലാ കോണില്‍ നിന്നും ആരാധകരെ സൃഷ്ടിച്ച പ്രിയങ്ക,80,000 അധികം ഫോളോവേഴ്‌സിനെ നേടി ഇന്‍സ്റ്റാഗ്രാമില്‍ ദീപികയെ പിന്നിലാക്കിയിരിക്കുന്നു.

Top