ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു;കനത്ത മഴക്കും കടല്‍ക്ഷോഭത്തിനും സാധ്യത

കൊച്ചി: തിരുവനന്തപുരത്തിന് തെക്ക് പടിഞ്ഞാറ് തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനമാകെ കനത്ത ജാഗ്രതാ നിര്‍ദേശം. കനത്ത മഴക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അറിയിച്ചു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും നിലവില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പില്ല.

ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ കൊച്ചിയിലെ തീരദേശങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി വരുന്ന 48 മണിക്കൂര്‍ വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

എറണാകുളം ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു, വടക്കൻ പറവൂർ, കൊച്ചി തീരദേശ താലൂക്കുകളിൽ ദുരിതാശ്വാസ ക്യംപുകൾ ക്രമീകരിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളെ ഒഴിപ്പിക്കുകയും സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്പ് മത്സ്യബന്ധനത്തിന് പോയ തൊ‍ഴിലാളികളെ വിവരം അറിയിക്കുന്നതിനായി താ‍ഴ്ന്ന് പറക്കുന്ന ഹെലികോപ്റ്ററുകളെ ഉള്‍ക്കടലിലേക്ക് അയച്ചിട്ടുണ്ട്.

Top