ആവശ്യക്കാരുടെ എണ്ണം കുറഞ്ഞു;ടാറ്റയോട് നാനോ ഉപേക്ഷിക്കണമെന്ന്‌ ഡീലര്‍മാര്‍

tata

സാധാരണക്കാരന്റെ കാര്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക ലക്ഷ്യമിട്ടാണ് നാനോയുമായി ടാറ്റ വിപണിയില്‍ എത്തിയത്.

‘ഏറ്റവും വില കുറഞ്ഞ കാര്‍’ എന്ന വിശേഷണത്തോടെ വിപണിയില്‍ നിറഞ്ഞ നാനോയ്ക്ക് ടാറ്റയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ സാധിച്ചില്ല.

പ്രതിമാസം ഏറ്റവും കുറവ് ഉത്പാദിപ്പിക്കപ്പെടുന്ന കാറുകളുടെ പട്ടികയിലും ടാറ്റോ നാനോ മുന്‍പന്തിയിലാണ്.
കമ്പനിയുടെ സാനന്ത് പ്ലാന്റില്‍ നിന്നും ശരാശരി രണ്ട് നാനോകള്‍ മാത്രമാണ് പ്രതിദിനം പുറത്ത് വരുന്നത്.

വിപണില്‍ നാനോയ്ക്ക് വേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്തെ ഡീലര്‍ഷിപ്പുകള്‍ കുഞ്ഞന്‍ ഹാച്ച്ബാക്കിന്റെ ഓര്‍ഡര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഒപ്പം ഷോറൂമുകളില്‍ ടിയാഗൊ, ടിഗോര്‍, ഹെക്‌സ, നെക്‌സോണ്‍ മോഡലുകള്‍ മാത്രമാണ് മുഖ്യധാരയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് മാസം 180 നാനോകളെ മാത്രമാണ് 630 വില്‍പന ഔട്ട്‌ലെറ്റുകളിലേക്കായി ടാറ്റ മോട്ടോര്‍സ് വിതരണം ചെയ്തത്.

2017 സെപ്തംബര്‍ മാസം 127 യൂണിറ്റ് നാനോകളെ ഉത്പാദിപ്പിച്ച ടാറ്റ, ഒക്ടോബര്‍ മാസത്തില്‍ 57 നാനോകളെ മാത്രമാണ് വിപണിയില്‍ എത്തിച്ചത്.

38 bhp കരുത്തും 51 Nm torque ഉം ഉത്പാദിപ്പിക്കുന്ന 624 സിസി പാരലല്‍ ട്വിന്‍ എഞ്ചിനിലാണ് ടാറ്റ നാനോ അണിനിരക്കുന്നത്.

നാനോയുടെ പുതിയ ഇലക്ട്രിക് പതിപ്പ് വിപണിയില്‍ ഉടന്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ജയം ഓട്ടോമോട്ടീവുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് ഇലക്ട്രിക് നാനോ വിപണിയില്‍ എത്തുക.

എഞ്ചിനും ട്രാന്‍സ്മിഷനുമില്ലാത്ത നാനോയുടെ ബോഡി ഷെല്ലുകളെ കോയമ്പത്തൂര്‍ കമ്പനിക്ക് ടാറ്റ വിതരണം ചെയ്യും.

Top