ഇന്‍ഫോസിസ് വിടാനുള്ള തീരുമാനം തെറ്റായിപ്പോയി; എന്‍.ആര്‍ നാരായണ മൂര്‍ത്തി

narayanamoorthy

ബെംഗളൂരു: സഹപ്രവര്‍ത്തകരുടെ വാക്കുകേള്‍ക്കാതെ 2014ല്‍ ഇന്‍ഫോസിസിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതില്‍ ഇപ്പോള്‍ ഖേദിക്കുന്നതായി എന്‍. ആര്‍. നാരായണ മൂര്‍ത്തി.

നിലവിലെ ചെയര്‍മാനായ വിശാല്‍ സിക്കയുടെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്ഥാപനത്തില്‍നിന്നു പോകരുതെന്ന് സ്ഥാപക സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നതായും, അത് അനുസരിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

എന്റെ തീരുമാനങ്ങള്‍ പലതും ആദര്‍ശങ്ങളെ മുന്‍ നിര്‍ത്തിയുള്ളവയായിരുന്നു. എന്നാല്‍, ഇന്‍ഫോസിസ് വിടാനുള്ള തീരുമാനം ശരിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

33 വര്‍ഷത്തെ സേവനത്തിനു ശേഷം 2014ല്‍ ആണ് മൂര്‍ത്തി ഇന്‍ഫോസിസില്‍ നിന്നിറങ്ങിയത്. ഇന്‍ഫോസിസില്‍ ഏറ്റവും കൂടുതല്‍ കാലം സിഇഒ ആയിരുന്ന വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിനാണ്.

21 വര്‍ഷമാണ് അദ്ദേഹം സിഇഒ സ്ഥാനം അലങ്കരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നന്ദന്‍ നീലേകനി, എസ്. ഗോപാല കൃഷ്ണന്‍, എസ്.ഡി. ഷിബുലാന്‍, വിശാല്‍ സിക്ക എന്നിവരാണ് ഈ സ്ഥാനം അലങ്കരിച്ചത്.

ഇന്‍ഫോസിസിന്റെ വളര്‍ച്ചയുടെ ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയുന്ന ചെയര്‍മാന്‍ ആയിരുന്നു എന്‍.ആര്‍. നാരായണ മൂര്‍ത്തി. എതാണ്ട് തുടക്കകാലം മുതല്‍ തന്നെ അദ്ദേഹം ഇന്‍ഫോസിസിന്റെ അമരത്തുണ്ടായിരുന്നു.

Top