ബാലപീഡകര്‍ക്ക് വധശിക്ഷ; നിലപാട് അറിയിച്ച് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പോക്‌സോ നിയമം ഭേദഗതി ചെയ്യാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരപീഡണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പൊതുതാത്പര്യ ഹര്‍ജിയില്‍ ഏപ്രില്‍ 27ന് അടുത്ത വാദം കേള്‍ക്കും.

Top