ധാര്‍മികതയുണ്ടെങ്കില്‍ കോടിയേരി രാജിവയ്ക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

Dean Kuriakose

കൊച്ചി : ബിനോയ് കോടിയേരിക്കെതിരായ വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്സ്. കേസും യാത്രാവിലക്കുമില്ലെന്ന് കോടിയേരി തെറ്റിദ്ധരിപ്പിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു. ധാര്‍മികതയുണ്ടെങ്കില്‍ കോടിയേരി രാജിവയ്ക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

ആരോപണവിധേയനായ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ നല്‍കുന്നത് വിലക്കിയ കോടതി വിധി ജനാധിപത്യത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സത്യം പുറത്തുവരാന്‍ സഹായിക്കുകയാണ് കോടതികളുടെ കടമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top