എ.എന്‍. രാധാകൃഷ്ണന്‍ കേരളത്തിലെ സാക്ഷി മഹാരാജാണെന്ന് ഡീന്‍ കുര്യാക്കോസ്

Dean Kuriakose

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ കേരളത്തിലെ സാക്ഷി മഹാരാജാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.

കമലിനെ രാജ്യദ്രോഹിയെന്നു വിളിച്ച രാധാകൃഷ്ണനെ ജയിലിലടയ്ക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.

ദേശീയത അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകണമെന്നായിരുന്നു രാധാകൃഷ്ണന്‍ പറഞ്ഞത്.

ദേശീയ മാനകങ്ങളെ അംഗീകരിക്കാത്ത കമല്‍ രാജ്യം വിടുന്നതാണ് നല്ലതെന്നും എസ് ഡി പി ഐയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളാണു കമലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.Related posts

Back to top