പന്ത് ചുരണ്ടല്‍ വിവാദം ; അപ്പീല്‍ പോകില്ലെന്ന് ഡേവിഡ് വാര്‍ണര്‍

david-warner

ഓസ്‌ട്രേലിയ: ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് ഡേവിഡ് വാര്‍ണര്‍. ‘തനിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പൂര്‍ണ മനസോടെ സ്വീകരിക്കുന്നു, ഞാന്‍ ചെയ്ത പ്രവൃത്തിയില്‍ മാപ്പ് ചോദിക്കുന്നു, നല്ലൊരു വ്യക്തിയാവാനും കളിക്കാരനാവാനും റോള്‍ മോഡലാവാനും എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്നും’ വാര്‍ണര്‍ പറഞ്ഞു.

‘വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്താന്‍ തന്നെയാണ് ആഗ്രഹം, ക്യാപ്റ്റനെന്ന നിലയില്‍ സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്, അതുകൊണ്ട് തന്നെ വിലക്കിനെതിരെ അപ്പീല്‍ ചെയ്യുന്നില്ല, ക്രിക്കറ്റ് ഓസ്‌ട്രേലിയ കൃത്യമായ ഇടപെടല്‍ നടത്തി ശക്തമായ ഒരു സന്ദേശമാണ് നല്‍കിയത്, ഞാന്‍ അത് സ്വീകരിക്കുന്നു’ ഇതായിരുന്നു സ്മിത്ത് ട്വിറ്ററില്‍ കുറിച്ചത്.

പന്തില്‍ കൃത്രിമത്വം കാട്ടിയതിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ അപ്പീലിന് പോകില്ലെന്ന് സ്റ്റീവ് സ്മിത്തും കാമറൂണ്‍ ബാന്‍ക്രോഫ്റ്റും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാര്‍ണറും തന്റെ നിലപാട് വ്യക്തമാക്കിയത്.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റിനെ ഒന്‍പതു മാസത്തേക്കുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരിക്കുന്നത്.

Top