ഡാര്‍ക്ക് കാരക്കല്‍ സ്‌പൈവെയര്‍ സ്മാര്‍ട്ട് ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്‌

smartphone

രുപതോളം രാജ്യങ്ങളില്‍ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഡാര്‍ക്ക് കാരക്കല്‍ എന്ന സ്‌പൈവെയറാണ്‌ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിവരം. ദി ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷനും മൊബൈല്‍ സെക്യൂരിറ്റി സ്ഥാപനമായ ലുക്ക് ഔട്ടുമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

അമേരിക്ക, കാനഡ, ജര്‍മനി, ലെബനന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഉപകരണങ്ങളില്‍ ഡാര്‍ക്ക് കാരക്കല്‍ സ്‌പൈ വെയര്‍ ബാധിച്ചിട്ടുണ്ട്. സൈനികര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരടക്കമുള്ളവരില്‍ നിന്നും കോള്‍ റെക്കോര്‍ഡുകള്‍, റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങള്‍, രേഖകള്‍, ഫോട്ടോസ് ഉള്‍പ്പെടെയുള്ള വിലപ്പെട്ട വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്.

2012 മുതല്‍ ഡാര്‍ക്ക് കാരക്കല്‍ സ്‌പൈവെയര്‍ നിലവിലുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ചാരവൃത്തി നടത്തുന്ന നിരവധി സ്‌പൈവെയറുകളില്‍ ഒന്നുമാത്രമാണ് ഡാര്‍ക്ക് കാരക്കല്‍ എന്ന് ഗവേഷകര്‍ വ്യക്തമാക്കി.

വ്യാജ ആപ്ലിക്കേഷനുകള്‍ വഴിയാണ് സ്‌പൈവെയറുകള്‍ ഉപകരണങ്ങളിലേക്ക് കയറുന്നത്. വാട്ട്‌സാപ്പ്‌, സിഗ്‌നല്‍, പോലുള്ള മെസേജിങ് ആപ്പുകളുടെ വ്യാജ പതിപ്പുകള്‍ വഴിയാണ് സ്‌പൈവെയറുകള്‍ ഉപകരണങ്ങളിലേക്ക് കടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്ലേസ്റ്റോറില്‍ നിന്നു മാത്രമെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാകൂ എന്നും തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകളില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top