ദളിത് വിഭാഗത്തിനായുള്ള നിയമം ലഘൂകരിക്കുന്ന വിധി ; അപ്പീല്‍ നല്‍കേണ്ടതാണെന്ന് ദളിത് എംപിമാര്‍

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ചെറുക്കുന്ന നിയമ പ്രകാരമുള്ള പരാതികളില്‍ ഉടനെ തന്നെ അറസ്റ്റ് നടത്തരുതെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രം അപ്പീല്‍ നല്‍കേണ്ടതാണെന്ന് ബിജെപിയിലെ ദളിത് എംപിമാര്‍. ഇക്കാര്യം ഉന്നയിച്ച് എംപിമാര്‍ കേന്ദ്രസഹമന്ത്രി താവാര്‍ ചന്ദ് ഗലോട്ടിനെ സന്ദര്‍ശിക്കുകയും ചെയ്തു. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തണമെന്നാണ് എംപിമാര്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ചെറുക്കുന്ന നിയമം ലഘൂകരിക്കുന്ന വിധിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇത്തരം പരാതികളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് നടത്തരുതെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. എന്നാല്‍ പിന്നോക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിനായി കൊണ്ടുവന്ന നിയമ വ്യവസ്ഥ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

Top