Dakota Access Pipeline: Army issuing final permit

വാഷിങ്ടണ്‍: ഡക്കോട്ട പൈപ്പ് ലൈന്‍ പദ്ധതിക്ക് യുഎസ് സൈന്യത്തിന്റെ അനുമതി. അന്തിമ അനുമതി സംബന്ധിച്ച തീരുമാനം നാളെ ഉണ്ടായേക്കും.

പരിസ്ഥിതി നാശമുണ്ടാകുമെന്നതിനെ തുടര്‍ന്നും പ്രതിഷേധങ്ങള്‍ കാരണവും ഒബാമ സര്‍ക്കാര്‍ നീട്ടിവെച്ച പദ്ധതിയാണിത്. എന്നാല്‍ പദ്ധതി നടപ്പിലാക്കണമെന്ന നിലപാടിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

1200 മൈല്‍ ദൂരത്തിലുള്ള പൈപ്പ് ലൈന്‍ പദ്ധതി നാലു സംസ്ഥാനങ്ങളിലൂടെയാണു കടന്നു പോകുന്നത്. ക്രൂഡോയിലാണു പ്രധാനമായും ഭൂഗര്‍ഭ പാതയിലൂടെ കടത്തുക.

പദ്ധതിക്കെതിരെ മേഖലയിലെ തദ്ദേശീയ വിഭാഗത്തില്‍പ്പെട്ടവരാണ് ആദ്യം രംഗത്തെത്തിയിരുന്നത്

Top