രാഹുല്‍ റിജി. നായരുടെ പുതിയ ചിത്രം ഡാകിനി ; ജൂണില്‍ ചിത്രീകരണം ആരംഭിക്കും

മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരം നേടി ഒറ്റമുറി വെളിച്ചം ഒരുക്കിയ രാഹുല്‍ റിജി. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാകിനി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സമ്മാനിച്ച ഉര്‍വശി തിയറ്റേര്‍സും ബി. രാകേഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണില്‍ ചിത്രീകരണം ആരംഭിക്കുന്ന ഡാകിനി 2018 അവസാനത്തോടെ തീയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ നിര്‍മാതാവ് സന്ദീപ് സേനന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ ) അലന്‍സിയര്‍, ഇന്ദ്രന്‍സ്, പോളി വത്സന്‍, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുല്‍ ജി നായരാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം നല്‍കുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ‘ ഡാകിനി ‘ വിതരണം ചെയ്യും.

Top