dadasaheb phalke award winner kasinathuni viswanath

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് പ്രശസ്ത സംവിധായകനും നടനുമായ കെ.വിശ്വനാഥന്‍ അര്‍ഹനായി. പത്തു ലക്ഷം രൂപയും സ്വര്‍ണ്ണ കമലുവും അടങ്ങിയതാണ് പുരസ്‌കാരം.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡുവാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. മെയ് മൂന്നിന് രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്‌കാരം സമ്മാനിക്കും.

ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കെ.വിശ്വനാഥ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അംഗീകരിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

നിരവധി ദേശീയ അവര്‍ഡുകള്‍ സ്വന്താക്കിയ കെ.വിശ്വനാഥ് അമ്പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സപ്തദി, ശങ്കരാഭരണം, സാഗരസംഗമം,ചിലങ്ക എന്നീ മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സര്‍ഗം, കാംച്ചോര്‍, ജാഗ് ഉത്ത ഇന്‍സാന്‍, ഈശ്വര്‍ തുടങ്ങിയ പ്രശസ്തമായ ഹിന്ദി സിനിമകളും കെ.വിശ്വനാഥ്. സംവിധാനം ചെയ്തതാണ്.

Top