സാഗര്‍ ചുഴലിക്കാറ്റ്; സാധ്യതാ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

Cyclone-Ockhi-

തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേക്ക് നീങ്ങി സാഗര്‍ ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ സാഗര്‍ ചുഴലിക്കാറ്റ് ചെറിയ രീതിയില്‍ ശക്തി പ്രാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

Top