വാനാക്രൈയെ പിടിച്ചു കെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണെ ഹാക്കിങിന് പൊലീസ് അറസ്റ്റ് ചെയ്തു

വാഷിങ്ടണ്‍: സൈബര്‍ ലോകത്തെ ഞെട്ടിച്ച വാനാക്രൈ ആക്രമണത്തെ പിടിച്ചു കെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണെ ഹാക്കിങിന് പൊലീസ് അറസ്റ്റ് ചെയ്തു.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയെടുക്കുന്ന മാല്‍വെയറുകള്‍ നിര്‍മിച്ചതിനാണ് അമേരിക്കന്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ക്രോണോസ് എന്ന് പേര് നല്‍കിയിരിക്കുന്ന മാല്‍വെയറിലൂടെയാണ് പണമിടപാടുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നതാണ് മാര്‍ക്കസിനെതിരെയുള്ള കേസ്.

വാനാക്രൈ ആക്രമണം തടയാന്‍ അധികൃതരെ സഹായിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അമേരിക്കയിലെത്തിയത്.

ലണ്ടന്‍ പൗരനായ മാര്‍ക്കസ് ഹച്ചിന്‍സണെ ആഗസ്റ്റ് രണ്ടിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Top