സൈബർ കുറ്റകൃത്യങ്ങൾ ; ഇന്ത്യയിൽ ഓരോ 10 മിനിറ്റിലും സൈബർ ക്രൈം നടക്കുന്നു

cyber-crime

ഗോളതലത്തിൽ തന്നെ ചലനം സൃഷ്‌ടിച്ച സൈബർ ക്രൈമാണ് റാൻസംവെയർ അറ്റാക്സ്. നുറുകണക്കിനു കംപ്യൂട്ടറുകളിൽ നിന്നുള്ള രേഖകളാണ് റാൻസംവെയർ അറ്റക്സിനെ തുടർന്ന് ചോർന്നത്.

2017 ലെ ആദ്യ ആറ് മാസത്തിൽ ഇന്ത്യയിൽ ഓരോ 10 മിനിറ്റിലും ഒരു സൈബർ കുറ്റ കൃത്യം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2016 ൽ ഇത് 2 മിനുട്ടിലുമായിരുന്നു.

ജനുവരി മുതൽ ജൂൺ വരെ 27,482 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ റിപോർട്ടുകൾ വ്യക്തമാകുന്നു.

ഇതിൽ ഫിഷിംഗ്, സ്കാനിംഗ്,പ്രോബിംഗ്,സൈറ്റിലെ ഇൻട്രഷിഷൻ, ഡീഫേസ്മെന്റ്സ്,വൈറസ് എന്നിവ ഉൾപ്പെടുന്നു.

കഴിഞ്ഞ മൂന്നര വർഷത്തിനിടെ ഇന്ത്യയിൽ 1.71 ലക്ഷം സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു .ഈ വര്ഷം ഇതുവരെ 27,482 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡിസംബറോടെ ഇത് 50,000 വരെ കടക്കാൻ സാധ്യതയുണ്ടെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്.

സൈബർ സുരക്ഷ ഗൗരവമായി പരിഗണിച്ച് സമഗ്രമായ പ്രതിരോധം തിർക്കണമെന്നും ,അല്ലാത്തപക്ഷം നൂറുകണക്കിന് വ്യക്തിഗത സിസ്റ്റങ്ങളെയും സ്ഥാപനങ്ങളെയും സൈബർ കുറ്റകൃത്യം ബാധിക്കുമെന്നും സൈബർ ക്രൈം പ്രൊഫഷണൽ മിർസ ഫൈസാൻ പറഞ്ഞു.

രേഷ്മ പി.എം

Top