ഐ.എസ് ഭീകരസംഘടനക്കെതിരെ സൈബര്‍ ആക്രമണപദ്ധതിയുമായി ബ്രിട്ടന്‍

is12

ലണ്ടന്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ(ഐ.എസ്.)നെതിരെ സൈബര്‍ ആക്രമണപദ്ധതിക്ക് തുടക്കം കുറിച്ചതായി ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമായ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് (ജി.സി.എച്ച്.ക്യു.) തലവന്‍ ജെറമി ഫ്‌ളെമിങ്.

ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള ഐ.എസിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്ന് ഫ്‌ളെമിങ് പറഞ്ഞു.

ഇതാദ്യമായാണ് ശത്രുവിന്റെ സൈബര്‍പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനുള്ള പദ്ധതി ബ്രിട്ടന്റെ സൈനിക നടപടിയുടെ ഭാഗമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top