സൈബര്‍ ആക്രമണം ; എടിഎമ്മുകള്‍ അടിയന്തരമായി അടച്ചിടാന്‍ റിസര്‍വ് ബാങ്ക്

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍ സൈബര്‍ ആക്രമണത്തിനിരയായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി റിസര്‍വ് ബാങ്ക്.

സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാം എടിഎമ്മുകളും അടിയന്തരമായി അടച്ചിടാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

പഴയ വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ അടയ്ക്കാനാണ് ആര്‍ബിഐയുടെ നിര്‍ദേശം.

വിന്‍ഡോസിന്റെ പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത ശേഷം മാത്രം എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്നും ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.

Top